Kerala

മോദി സ്തുതി; വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ശശി തരൂര്‍ എംപി. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ട്വിറ്റിറിലൂടെയുള്ള മറുപടി. പ്രസ്താവനയില്‍ കെ.പി.സി.സി തരൂരിനോട് വിശദീകരണവും തേടിയിരുന്നു.

 

‘മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ച്ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ബഹുമാനിക്കണം’ – അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.

കെ മുരളീധരനെയും ശക്തമായ ഭാഷയില്‍ തന്നെ തരൂര്‍ പരിഹസിച്ചു.മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ട് 8 വര്‍ഷമായതേയുള്ളുവെന്നും തരൂര്‍ പറഞ്ഞു.അതിന് മുമ്പ് മുരളീധരന്‍ കോണ്‍ഗ്രസിനെ പരിഹസിക്കാറുണ്ടായിരുന്നതായും തരൂര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top