Breaking News

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം; തരൂരിനെതിരെ കെ മുരളീധരന്‍

തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ ഇരുന്നുകൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്നും കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് പ്രതിപക്ഷത്തിന്റെ പതിവാണ്. കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ല. മോദി എന്ത് നല്ല പ്രവര്‍ത്തിയാണ് ചെയ്തിട്ടുള്ളതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം തരൂരിനെതിരെ വിമര്‍ശനവുമായി ബെന്നി ബഹനാന്‍ എംപിയും രംഗത്തെത്തി. ബിജെപി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. മോദിയെ മഹത്വവല്ക്കരിക്കല്‍ കോണ്‍ഗ്രസ്  നേതാക്കളുടെ ഉത്തരവാദിത്തമല്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്തയാളാണ് മോദിയെന്നും ബഹനാന്‍ വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top