ആലപ്പുഴ: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുവേ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നത്. തെറ്റായ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.
മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല: തരൂരിനെതിരെ ചെന്നിത്തല
By
August 25, 2019 11:45 am