ന്യൂഡൽഹി: പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണൻ ഗോപിനാഥ് എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ജനത അത്ര പെട്ടെന്ന് മറക്കില്ല. തന്റെ പേര് പോലും വെളിപ്പെടുത്താതെയാണ് അന്ന് ആ ഐ.എ.എസുകാരൻ ദുരിതാശ്വാസത്തിനായി ചാക്ക് ചുമന്നത്. എന്നാൽ ഇപ്പോഴിതാ കണ്ണൻ ഗോപിനാഥൻ തന്റെ പദവിയിൽ നിന്നും രാജി വച്ചു.മറ്റുള്ളവരുടെ ശബ്ദം ആവാനാണ് ഐഎഎസ് എടുത്തത് , സ്വന്തം ശബ്ദം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കണ്ണൻ ഗോപിനാഥ് പറയുന്നു. രാഷ്ട്രീയ സമ്മർദ്ദമാണ് രാജിക്ക് പിന്നിലെന്ന് സൂചന. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.
സ്വന്തം ശബ്ദം പോലും ഇല്ലാതാകുന്നു;പ്രളയകാലത്ത് ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജിവച്ചു
By
August 24, 2019 10:01 am