Latest News

മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 2 മരണം

ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു. മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി തന്നെ 22 കുടുംബങ്ങളെ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ചിലര്‍ അവരുടെ സാധനങ്ങള്‍ എടുക്കാന്‍ കെട്ടിടത്തില്‍ തിരിച്ചെത്തിയെന്നും ഇവരാണ് അപകടത്തില്‍പ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. അനധികൃതമായി 8 വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നത്. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top