Latest News

പ്രിയങ്കയ്ക്ക് സ്വന്തം കഴിവനുസരിച്ച് സംസാരിക്കാനുള്ള അവകാശമുണ്ട്; പാകിസ്താന് യു.എന്നിന്റെ മറുപടി

ജനീവ: പ്രിയങ്ക ചോപ്രയെ യൂനിസെഫിന്റെ ഗുഡ്വില്‍ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്താെന്റ ആവശ്യം തള്ളി യു.എന്‍. ഏതു വ്യക്തിക്കും വിഷയത്തിലുള്ള അവരുടെ കഴിവിനനുസരിച്ച് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവകാശമുണ്ടെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

പ്രിയങ്ക ചോപ്ര ഇന്ത്യന്‍ പതാകയുടെ ഇമോജിയോടൊപ്പം ”ജയ് ഹിന്ദ്, ഇന്ത്യന്‍ സായുധ സേന” എന്ന ട്വീറ്റ് ചെയ്തിനെതിരെ സോഷ്യല്‍ മീഡയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കശ്മീര്‍ വിഷയത്തില്‍ യുനിസെഫ് അംബാസിഡര്‍ ഇന്ത്യയെ പിന്തുണച്ചുവെന്നാരോപിച്ച് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീന്‍ മസാരി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മസാരി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top