മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് യുഎസിനും ചൈനയ്ക്കും മുകളിലാണ്. അതേസമയം ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്ന് നിര്‍മല
സീതാരാമന്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ശക്തമാക്കും.ജി എസ്ടി നിരക്കുകള്‍ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ലെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് നിര്‍മല സീതാരാമന്
By
August 23, 2019 5:41 pm