കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 2 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വരൂപ്നഗറിലെ കച്ച്വയില് ലോക്നാഥ് ക്ഷേത്രത്തിലാണ് അപകടം. ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ചാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയത്. തീര്‍ഥാടകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് മതില് ഇടിഞ്ഞുവീഴുകയും ഇതോടെ ആളുകള്‍ ചിതറിയോടിയതോടെ തിക്കും തിരക്കുമുണ്ടായി. കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നല്‍കും.
ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 2 മരണം; 20 പേര്‍ക്ക് പരിക്ക്
By
August 23, 2019 3:01 pm