Breaking News

ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം നടത്തുകയാണ്; ഇന്ത്യയും ഫ്രാന്‍സും സുഹൃത്തുക്കള്‍: മോദി

പാരിസ്:  ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ പറഞ്ഞു. പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്നും അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തുമെന്നും മോദി പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തീരുമാനങ്ങള്‍ ഒരിക്കലും നടക്കില്ല എന്നാണ്  കരുതപ്പെട്ടിരുന്നത്. ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാന്‍ ഇന്ത്യയ്ക്ക് എഴുപത് വര്‍ഷം വേണ്ടിവന്നു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ളത് ശക്തമായ സൗഹൃദ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top