തിരുവനന്തപുരം: ചെക്ക് കേസില്‍ ദുബായില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് അസ്വാഭാവികമാണെന്ന് മന്ത്രി ഇപി ജയരാജന്. മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ തെറ്റില്ലെന്ന് ഇപി ജയരാജന്. തുഷാര്‍ ദുബായില്‍ ജയിലിലായത് മറ്റു പ്രതികള്‍ ജയിലില്‍ ആയതുപോലെയല്ലെന്ന് ജയരാജന് പറഞ്ഞു
തുഷാറിന്റെ അറസ്റ്റില്‍ അസ്വഭാവികതയുണ്ട്. തുഷാറില്‍ ആരോപിക്കുന്ന കുറ്റമാണോ ജയിലില്‍ കഴിയുന്ന മറ്റുമലയാളികളും ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയില്‍ തുഷാറിന്റെ മോചനത്തിനായി ഇടപെട്ടതില്‍ എന്താണ് തെറ്റ്. ബിജെപി നേതാവിന് വേണ്ടിയും കത്തയക്കാമെന്ന് ജയരാജന് പറഞ്ഞു.