ലാക്മേ ഫാഷന്‍ വീക്കില്‍ തിളങ്ങി മലയാളി നടി മാളവിക മോഹനന്. ഡിസൈനര്‍മാരായ വിനീത് രാഹുല്‍ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപില്‍ ചുവട് വച്ചത്.
ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞ പലാസ്സോയും ബ്രാലെറ്റും ഷീര്‍ ബ്ലൂ ജാക്കറ്റുമണിഞ്ഞ് അതീവ ഗ്ലാമറാസായാണ് താരം പ്രത്യക്ഷപ്പെട്ടത്. മിനിമല്‍ മെയ്ക്കപ്പും ലൂസ് ഹെയര്‍ സ്റ്റൈലും ബോള്‍ഡ് ലുക്കാണ് താരത്തിന് നല്‍കിയത്.