യുഎഇ: ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി നാസിർ അബ്ദുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. 10 മില്യൺ യുഎഇ ദിർഹത്തിന്റെ വണ്ടിച്ചെക്കിന്റെ പേരിലാണ് കേസ്. തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി. ഏകദേശം 20 കോടിയുടെ വണ്ടിച്ചെക്ക് ആണ് തുഷാർ നൽകിയത്. ഒത്തുതീർപ്പിന് എന്നപേരിൽ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.
തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ
By
August 22, 2019 12:55 am