Latest News

റാഗിങ്; മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിപ്പിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ച് തല മൊട്ടയടിപ്പിച്ചു. സയ്ഫായി വില്ലേജിലുള്ള ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചൊവ്വാഴ്ചയാണു സംഭവം. റാഗിങിനിരയായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കു മുന്നില്‍ ഭയഭക്തിയോടെ വണങ്ങുകയും മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നുപോവുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വെള്ള വസ്ത്രമിട്ട് വരിവരിയായി നടക്കുന്നതും കുറച്ച് കഴിഞ്ഞ് ഇവര്‍ ജോഗിങ് ചെയ്ത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പോയി വണങ്ങുന്നതുമായ രണ്ട് വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒന്നില്‍ സുരക്ഷാ ഗാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടപ്പുറത്ത് കാണുന്നുണ്ടെങ്കിലും അയാള്‍ ഇതിനെതിരെ പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

വീഡിയോ ശ്രദ്ധയില്‍പെട്ടെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും പറഞ്ഞ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ ഇതേക്കുറിച്ച് പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തതായും അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ബോധമുണ്ടാക്കാന്‍ പ്രത്യേക ഡീനിന്റെ സേവനം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു റാഗിങ് വിരുദ്ധ സമിതിയുണ്ട്. പ്രത്യേക സംഘം സര്‍വകലാശാലയിലെ എല്ലായിടത്തും സന്ദര്‍ശിക്കാറുണ്ട്. ഇത്തരം പരാതികള്‍ സമിതിയില്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top