ആലപ്പുഴ: കായംകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാന് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് സമീപമാണ് സംഭവം. ബാറിലെ തര്‍ക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച കാര്‍ കിളിമാനൂരില്‍ നിന്നും പൊലീസ് കണ്ടെത്തി