ബംഗളൂരു: നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേയ്ക്ക് പാഞ്ഞു കയറി കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ കാല്‍നടയാത്രക്കാരായ ഏഴോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരു എച്ച്എസ്ആര്‍.ലേ ഔട്ടില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.