Entertainment

46 കോടിയുടെ ആഡംബര വീട് വിറ്റ് പ്രിയങ്കയും നിക്കും

ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സില്‍ 6.5 മില്യന്‍ ഡോളര്‍ (ഏകദേശം 46 കോടി രൂപ) മുടക്കി സ്വന്തമാക്കിയ ആഢംബര വീട് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് ഗായകന്‍ നിക് ജോനാസും വിറ്റു. 6.9 മില്യന്‍ ഡോളര്‍ വിലയിട്ടാണ് നിക്ക് വീട് വില്‍പനയ്ക്ക് വച്ചത്. ഇത്ര പെട്ടെന്ന് വീട് വില്‍ക്കാനുള്ള കാരണം വ്യക്തമല്ല.

പ്രിയങ്കയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ശേഷം ഏപ്രില്‍ 2018 ലാണ് നിക്ക് വീട് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയത്.

90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. വൈറ്റ് ഓക്ക് ഫ്‌ലോറിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടിന്റെ വിസ്തീര്‍ണ്ണം ഏതാണ്ട് 4,129 ചതുരശ്രയടിയാണ്. ജിം, സ്വിമ്മിങ് പൂള്‍ എന്നിവയുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top