ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ട് ഫോണുകള്‍ ഓഗസ്റ്റ് 28 ന് എത്തും. ഫോണില്‍ പുതിയ ക്വാഡ് ക്യാമറ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു . ഇന്ത്യയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുന്നത് .
20 X സൂം സവിശേഷതയോടുകൂടിയാണ് ഫോണ്‍ എത്തുന്നത് . ആദ്യ ഓപ്പോ റെനോ ഫോണുകളില്‍ അവതരിപ്പിച്ച ഷാര്‍ക്ക് ഫിന് സെല്‍ഫി ക്യാമറയാവും ഫോണില്‍. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ,ഫുള്‍ വ്യൂ ഡിസ്പ്ലേ 4065 എംഎഎച്ച് ബാറ്ററിയില്‍ വൂക്ക് അതിവേഗ ചാര്‍ജര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മോഡലില്‍ ഉണ്ടാവും.