Kerala

ബീഫ് വിഭവങ്ങള്‍ വിറ്റതിന്റെ പേരില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി

ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. ഗുരുഗ്രാമില്‍ രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top