ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശത്തിനായി വീണ്ടും ബീഫ് ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ. തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബീഫ് കഴിച്ചതിന്റ പേരില്‍ മുസ്ലിം യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ബീഫ് ഹാഷ്ടാഗുകള്‍ തരംഗമായിരിക്കുന്നത്. #Beef4life, #WeLoveBeef and #BeefForLife തുടങ്ങിയ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലുള്ളത്. ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ ഈ ഹാഷ്ടാഗുകള്‍ വഴി സോഷ്യല്‍മീഡിയയില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.
ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശത്തിനായി വീണ്ടും ബീഫ് ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ
By
July 13, 2019 5:18 pm