തിരുവനന്തപുരം: നെയ്യാറ്റിന്‍കര കരക്കോണം കല്ലറത്തലയില് കാറ് തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് പേടിച്ച് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്.
കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുഖില്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെന്നിയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.