Latest News

കൂട്ടിലടച്ചിട്ട മൃഗങ്ങളെപോലെ; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ കത്ത്

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതില്‍ പ്രതിഷേധിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്ത് ചര്‍ച്ചയാവുകയാണ്. കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണ് കശ്മീരി ജനതയെന്നും താനും അമ്മയെ പോലെ വീട്ടുതടങ്കലില്‍ ആണെന്നും കത്തില്‍ ഇല്‍ത്തിജ പറയുന്നു. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നത് പുറലോകത്തിന് ഇപ്പോഴും വ്യക്തമായ ചിത്രമില്ല.
കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുളളവര്‍ ഇപ്പോഴും അറസ്റ്റിലോ വീട്ടുതടങ്കലിലോ തുടരുകയാണ്. ജനങ്ങള്‍ ഇപ്പോഴും പുറത്തിറങ്ങാന്‍ ഭയന്ന് വീടുകള്‍ക്കുളളില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top