Latest News

വിഷം വേണ്ട, ഷോക്കടിപ്പിച്ച് കൊല്ലാന്‍ പറ്റുമോ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ അന്ത്യാഭിലാഷം നടപ്പാക്കി പോലീസ്

വാഷിംഗ്ടണ്‍: ‘വിഷം വേണ്ട, ഷോക്കടിപ്പിച്ച് കൊല്ലാന്‍ പറ്റുമോ’ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷമായിരുന്നു അത്. അവസാനത്തെ ആവശ്യം ഒടുവില്‍ പോലീസ് നടപ്പാക്കി. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ആവശ്യം സ്റ്റീഫന്‍ വെസ്റ്റ് എന്ന പ്രതി ഉന്നയിച്ചത്. അമേരിക്കയിലെ ടെന്നെസ്സീയില്‍ തടവുകാരനായിരുന്നു ഇയാള്‍.

ജയിലിനകത്ത് വിഷം കുത്തിവെച്ചുള്ള മരണം അല്ല വേണ്ടത് മറിച്ച് തന്നെ ഷോക്കടിപ്പിച്ച് കൊന്നാല്‍ മതിയെന്നാണ് പ്രതി പറഞ്ഞത്. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ ഇളവ് ചെയ്യണമെന്ന സ്റ്റീഫന്റെ ഹര്‍ജി ടെന്നെസ്സി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ലീ തള്ളിയിരുന്നു. പിന്നാലെ സ്റ്റീഫനെ ജയിലിനകത്ത് വധശിക്ഷ നടപ്പിലാക്കുന്ന മുറിയില്‍ കസേരയിലിരുത്തിയ ശേഷം വൈദ്യുതി പ്രസരിപ്പിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top