സ്വന്തം ശരീരം തന്നെ പകുതിയോളം വിഴുങ്ങുന്ന പാമ്പിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പെന്‍സില്‍വാനിയയിലെ ഒരു പാമ്പു വളര്‍ത്തല്‍ സങ്കേതത്തിലെ കിങ് സ്നേക്കാണ് വാലുമുതല്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നത്. വിശന്നിട്ടാണോ മറ്റൊരു പാമ്പാണെന്നു തെറ്റിദ്ധരിച്ചാണോ സ്വന്തം ശരീരം വിഴുങ്ങാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പാതിയോളം ശരീരം വിഴുങ്ങിയ പാമ്പിന്റെ വായില്‍ ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് അതിന്റെ ശരീരം തിരിച്ചെടുക്കാനായത്.
പാമ്പിന്റെ ശരീരത്തിലും തലയ്ക്ക് മുകളിലും മെല്ലെ വിരല്‍കൊണ്ട് തട്ടിയാണ് വിഴുങ്ങിയ ശരീരഭാഗം തിരിച്ചെടുത്തത്. സ്വന്തം വാല് കണ്ടപ്പോള്‍ മറ്റൊരു പാമ്പാണെന്ന് തെറ്റിദ്ധരിച്ചാകാം കിങ് സ്നേക്ക് വിഴുങ്ങിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ജേസീ റോത്താക്കര്‍ പറഞ്ഞു. മറ്റു പാമ്പുകളെ ആഹാരമാക്കുന്ന ശീലം കിങ് സ്നേക്കുകള്ക്കുണ്ട്. അതുപോലെ തന്നെ സ്വന്തം ശരീരത്തില്‍ കടിച്ചു മുറിവേല്‍പ്പിക്കുന്ന ശീലവും ഇവയ്ക്കുണ്ട്.