ജമ്മു കശ്മീര്‍: ഉറി, രജൗരി സെക്ടറുകളില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്നു തിരിച്ചടിച്ച് ഇന്ത്യന്‍ സേന. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക്കിസ്ഥാന് സൈനികരെ വധിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് കൃഷ്ണ ഘാട്ടി സെക്ടറിലും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 5.30 വരെ വെടിവയ്പ് തുടര്‍ന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖയിലെ വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാന് അവകാശപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാന്റെ അവകാശവാദം വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന്റെ മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്നായിരുന്നു പാക്കിസ്ഥാന് സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)