Latest News

10 വര്‍ഷത്തിനിടെ മുംബൈ വിട്ടത് 9 ലക്ഷം ആളുകള്‍


മുംബൈ: മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വര്‍ഷത്തിനിടെ ഒമ്പതുലക്ഷം പേരാണ് മുംബൈ വിട്ട് സമീപ ജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളം പേരാണ് താമസം മാറിയത്.  ഒരു ലക്ഷം പേര്‍ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരി പ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളില്‍പ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്.  2001 മുതല്‍ 2011 വരെ താനെയില്‍ 29.3 ലക്ഷം പേരാണ് കൂടുതലായെത്തിയത്.

2011-ലെ കാനേഷുമാരിപ്രകാരം മുംബൈയിൽ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോൾ താനെയിൽ 44 ശതമാനം കൂടി. വസായ് വിരാറിൽ 135.4 ശതമാനം വർധനയും ബദലാപുരിൽ 79.19 ശതമാനം വർധനയും മീരാ ഭയന്തറിൽ 56.5 ശതമാനം വർധനയുമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top