Latest News

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് ക്രിസ്‌ ഗെയില്‍

സ്പെയിന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് കരീബിയന്‍ താരം ക്രിസ്‌ ഗെയില്‍. ഞാന്‍ വിരമിക്കലിനെ കുറിച്ച് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഗെയില്‍ പറഞ്ഞു. ഇന്ത്യക്കെതിരെ ഇന്നു പുലര്‍ച്ചെ അവസാനിച്ച് മൂന്നാം ഏകദിന മത്സരത്തോടെ ഗെയില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ 41 പന്തുകളില്‍ നിന്ന് 72 റണ്‍സാണ് ഗെയില്‍ നേടിയത്. അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടും. ഉജ്വല ഇന്നിങ്സിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗെയിലിന് വിടനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് താന്‍ വിരമിക്കാന്‍ പോവുന്നില്ലെന്ന പ്രഖ്യാപനവുമായി ഗെയില്‍ രംഗത്തുവന്നത്. ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top