Latest News

വാട്‌സ് ആപ്പില്‍ ഇനി സന്ദേശങ്ങള്‍ കൂടുതല്‍ സുരക്ഷിതം

സന്ദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമാക്കിയിരിക്കുകയാണ് വാട്സ് ആപ്പ്. ഈ ഫീച്ചര്‍ എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്സാപ് സന്ദര്‍ശിക്കുമ്പോള്‍ ഫിംഗര്‍പ്രിന്റ് നല്‍കിയാലേ ആപ്പിലേക്കു കടക്കാനാകൂ. പക്ഷേ, ലോക്കായി ഇരിക്കുമ്പോള്‍ എത്തുന്ന നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും വാട്‌സാപ് കോളുകള്‍ സ്വീകരിക്കാനും സാധിക്കും. ആപ്പ് പതിപ്പ് 2.19.221 റണ്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭിക്കുക. ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും. 

മൂന്നുമാസം മുന്‍പ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ആപ്പിന്റെ ബീറ്റ പതിപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top