Breaking News

കുത്തിയൊലിച്ചെത്തിയ കനാലിന്റെ തീരത്തുനിന്ന് സെല്‍ഫി; അമ്മയും മകളും മുങ്ങിമരിച്ചു

ഭോപ്പാല്‍: കനത്ത മഴയില്‍ കുത്തിയൊലിച്ചെത്തിയ കനാലിന്റെ തീരത്തുനിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ മണ്‍ഡ്സറിലാണ് അപകടം. ബിന്ദു ഗുപ്ത(48) മകള്‍ ആശ്രിതി(22) എന്നിവരാണ് കനാലിലേക്ക് വഴുതി വീണ് മരിച്ചത്.
പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ പുഴയുടെ തീരങ്ങള്‍ ഇടിഞ്ഞിരുന്നു. കുത്തിയൊലിച്ചൊഴുകുന്ന പുഴ കാണാനാണ് ഭര്‍ത്താവിനൊപ്പം ബിന്ദുവും ഇവരുടെ മകളും എത്തിയത്. തീരം ഇടിഞ്ഞ പുഴയുടെ സമീപത്തു നിന്ന് കുടുംബം സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ഇരുവരും വെള്ളത്തിലേക്ക് വീണത്. പ്രദേശവാസികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടത്തിനു പിന്നാലെ 50 കാരനായ ബാപുലാല്‍ ധക്കാദ് എന്നയാളും മണ്‍ഡ്സറില്‍ പുഴയില്‍ വീണു മുങ്ങിമരിച്ചു. സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതികളില്‍ ഇതുവരെ 39 പേരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top