തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യും കൊല്‍ക്കത്ത മുന്‍മേയറുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു.
നേരത്തേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന സോവന്റെ കൂടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. മുകുള്‍ റോയിക്കുശേഷം തൃണമൂലില്‍നിന്ന് ബി.ജെ.പി.യിലെത്തുന്ന പ്രമുഖനേതാവാണ് മുന്മന്ത്രികൂടിയായ അദ്ദേഹം.