കൊച്ചി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫ്രീഡംറണ് മാരത്തോണ്‍ 2019 സീസണ് 2 നാളെ വെണ്ണികുളത്ത്. ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍കുമാര്‍ മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 5: 30 ന് വെണ്ണികുളത്തു നിന്നും ആരംഭിച്ച് തിരുവാണിയൂര്വരേയും തിരിച്ചും ഉള്ള 10 കിലോമീറ്ററാണ് മാരത്തോണിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
ആരോഗ്യമുള്ള പുതുതലമുറ എന്ന ലക്ഷ്യത്തോടുകൂടി ഒരുമ ഫ്രീഡം റണ്‍ന്റെ തുടര്‍ച്ചയായി നടത്തുന്ന മാരത്തോണ്‍ വ്യക്തി ജീവിതത്തില്‍ ആരോഗ്യ ശീലങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഒരു നല്ല നാളേക്കുവേണ്ടി എന്ന ആശയത്തില്‍ ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റാണ് സംഘടിപ്പിക്കുന്നത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും കൂടാതെ മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും മെഡലും നല്‍കുന്നതാണ്. എല്ലാ വിഭാഗങ്ങളിലുമായി ചേര്‍ത്ത് 50000 രൂപയുടെ ക്യാഷ് പ്രൈസ് ആണ് നല്‍കുന്നത്. മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് മെഡിക്കല്‍സഹായം, ടിഷര്‍ട്ട്, കുടിവെള്ളം, പ്രഭാതഭക്ഷണം തുടങ്ങിയവ നല്‍കും.