പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാര്‍ കരകവിഞ്ഞിരുന്നു. ഇതേ തുര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ക്യാമ്പുകള്‍ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെള്ളപ്പൊക്കം എത്തിയിരിക്കുന്നത്.
പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളില്‍ (ഈരാറ്റുപേട്ട -പാലാ റോഡ്) റോഡില്‍ വെള്ളം കയറി.മൂന്നാനിയില്‍ ഇപ്പോള്‍ കഷ്ടിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്.