Breaking News

ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്താനായി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്‌: മന്‍മോഹന്‍ സിംഗ്‌

ന്യൂഡല്‍ഹി: ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്താനായി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിലും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.

എല്ലാ ശബ്ദങ്ങളും പരിഗണിക്കുകയെന്നത് പ്രധാനമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കപ്പെടണം. നാം ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ അത് സാധ്യമാകൂ. മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top