ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രതുല്‍ പുരിയുടെ 300 കോടി വിലവരുന്ന ഡല്‍ഹിയിലെ ബംഗ്ലാവും നാല് കോടി ഡോളറിന്റെ വിദേശഫണ്ടുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. എപിജെ അബ്ദുള്‍ കലാം റോഡില്‍ ലുതിയന്‍സ് സോണിലെ ബംഗ്ലാവാണ് പിടിച്ചെടുത്തത്. രതുലിന്റെ പിതാവ് ദീപക് പുരിയുടെ ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള ബംഗ്ലാവാണിത്.
കഴിഞ്ഞ ഏപ്രിലില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ രതുല്‍ പുരിയുടെ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ 1,350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)