Breaking News

ദുരിത ബാധിതരെ കാണാൻ രാഹുൽ ഗാന്ധിയെത്തി

കരിപ്പൂർ:കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകളിൽ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽഗാന്ധി എത്തി.കരിപ്പൂർ വന്നിറങ്ങിയ രാഹുൽ കാർ മാർഗം മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആയി തിരിച്ചു.ആദ്യം പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പ് സന്ദര്ശിക്കും.കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top