തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍.നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.ചില പൊടികൈകള്‍ നോക്കാം.
1. മൂന്ന് അല്ലെങ്കില്‍ നാല് നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് പൂവ് മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട് കണ്ണ് കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും.
2. വെള്ളരി, ഉരുളക്കിഴങ് ഇവയിലേതെങ്കിലും മുറിച്ച് കണ്ണിന് മീതെ വച്ച് പതിനഞ്ച് മിനിറ്റ് നേരം കിടക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.
3. കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്ബു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.
4. പാണലിന്റെ ഇളം കുരുന്ന് തിരുമി കുളിക്കുന്ന വെള്ളത്തിലിടുക. നേത്രരോഗങ്ങള്‍ക്ക് നന്ന്.
5. കാരറ്റ് നീര് തേന്‍ ചേര്‍ത്ത് പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക.
6. പച്ചമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുക.
7. കണ്ണിനു താഴെയായി പ്രത്യക്ഷപ്പെടുന്ന സഞ്ചിപോലുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുക. വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും ഇത് പ്രയോജനപ്പെടും.
8. ദിവസവും കരിക്കിന് വെള്ളം കൊണ്ട് കണ്ണു കഴുകുക.
9. ഓരോ തുള്ളി ഓറഞ്ച് നീര് കണ്ണില്‍ വീഴ്ത്തുക.