Kerala

ബസ് സര്‍വ്വീസുള്ള റൂട്ടുകള്‍ അറിയാം; വിവിധ ജില്ലകളിലെ ഗതാഗത സംവിധാനം

കനത്ത മഴയില്‍ പാതകളില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും വിവിധ ജില്ലകളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്കു ശമനമുണ്ടായതോടെ ചിലയിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കോട്ടയം കുമളി റൂട്ടില്‍ വണ്ടിപ്പെരിയാര്‍ ഭാഗത്തുണ്ടായിരുന്ന വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലമുണ്ടായ തടസ്സം മാറിയതിനാല്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങി. കുമളി കട്ടപ്പന എറണാകുളം റൂട്ടില്‍ ചേലച്ചുവട് ഭാഗത്ത് റോഡ് തകര്‍ന്നതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയിട്ടില്ല.

പാലാ കോട്ടയം റോഡില്‍ ചിലയിടങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെട്ടിട്ടില്ല. ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോട്ടയം കുമരകം റോഡിലും അയ്മനം തിരുവാര്‍പ്പ്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി.

കുമരകം, ചങ്ങനാശേരി, കോട്ടയം പട്ടണത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറുന്നു. പാലാ, ഈരാറ്റുപേട്ട മേഖലകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി കോട്ടയംകുമരകം റോഡ്, ചങ്ങനാശേരി ആലപ്പുഴ റോഡ്, തലയോലപ്പറമ്പ് വൈക്കം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി.
കുമരകം, ചങ്ങനാശേരി, കോട്ടയം പട്ടണത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറുന്നു. പാലാ, ഈരാറ്റുപേട്ട മേഖലകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി കോട്ടയംകുമരകം റോഡ്, ചങ്ങനാശേരി ആലപ്പുഴ റോഡ്, തലയോലപ്പറമ്പ് വൈക്കം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി.

തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ മലപ്പുറം ജില്ലയില്‍ എവിടെയും തടസ്സമില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നു. മറ്റു റൂട്ടുകളിലെല്ലാം തടസ്സമുണ്ട്. മിക്ക നഗരങ്ങളും ഒറ്റപ്പെട്ടുകിടക്കുന്നു.

കോഴിക്കോട് മലപ്പുറം പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി ബൈപാസില്‍ വെള്ളമുണ്ടെങ്കിലും വലിയങ്ങാടി വഴി കടത്തിവിടുന്നുണ്ട്. എന്നാല്‍, കൂട്ടിലങ്ങാടി, കീരംകുണ്ട്, ഓരാടംപാലം എന്നിവിടങ്ങള്‍ വെള്ളത്തിനിടയില്‍ ആയതിനാല്‍ ഇതേ റൂട്ടില്‍ മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്ത് ഗതാഗതമില്ല.

പാലക്കാട്ടുനിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. മലപ്പുറം നഗരത്തില്‍ കിഴക്കേത്തല, കോട്ടപ്പടി ജംക്ഷനുകള്‍ വെള്ളത്തിലാണ്. കോഴിക്കോട് റോഡിലുംവെള്ളക്കെട്ട്.

മഞ്ചേരി, തിരൂര്‍, കുറ്റിപ്പുറം, നിലമ്പൂര്‍, എടവണ്ണ എന്നിവിടങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുന്നു. മഞ്ചേരി മലപ്പുറം, മഞ്ചേരി എടവണ്ണ, മലപ്പുറം തിരൂര്‍, മഞ്ചേരി പെരിന്തല്‍മണ്ണ, കുറ്റിപ്പുറം തിരൂര്‍ റൂട്ടുകളില്‍ തടസ്സം. കോട്ടയ്ക്കലില്‍നിന്ന് ചില റൂട്ടില്‍ ബസുകളുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിലേക്ക്: തൃശൂര്‍ കോഴിക്കോട് റൂട്ടില്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസ് കഴിഞ്ഞ്, കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പാര്‍ക്കിന് എതിര്‍വശത്തുള്ള കൊട്ടപ്പുറം റോഡിലൂടെ കോഴിക്കോട് പാലക്കാട് പാതയിലേക്കു കടന്ന്, എയര്‍പോര്‍ട്ട് ജംക്ഷനിലെത്തി കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകാം. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വഴികളില്‍ വെള്ളക്കെട്ടുണ്ട്. ഈ ഭാഗങ്ങളില്‍നിന്നുള്ളവര്‍ കൊണ്ടോട്ടി കോളനി റോഡ് വഴി കയറി, മേലേപ്പറമ്പ് ചിറയില്‍ വഴി വേണം പോകാന്‍.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും ഭാഗികമായി കോട്ടയം ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ പ്രസ്തുത റൂട്ടുകളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.

തിരുവനന്തപുരം എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്‌കില്‍ നിന്നും അറിയിച്ചതു പ്രകാരം ഒരു മള്‍ട്ടി ആക്‌സില്‍ എസി സ്‌കാനിയ ബസ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും 11.45മാന് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും

തൃശൂര്‍ കുന്നംകുളം റോഡില്‍ കേച്ചേരിക്കടുത്തു വെള്ളം കയറി ഗതാഗതം നിരോധിച്ചു. തൃശൂരില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കേച്ചേരി ജംക്ഷനില്‍നിന്നു വലത്തോട്ടു തിരിഞ്ഞു പോകണം. കോഴിക്കോടുനിന്നു തൃശൂരിലേക്കുള്ള വാഹനങ്ങള്‍ പെരുമ്പിലാവില്‍നിന്നും ഇടത്തോട്ടു തിരിഞ്ഞു കേച്ചേരിയിലെത്തണം.

എറണാകുളം – തൃശൂര്‍ – കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് ഉണ്ട്. തൃശൂര്‍- പാലക്കാട്- സേലം- കോയമ്പത്തൂര്‍ റൂട്ടില്‍ പ്രശ്‌നമില്ല. കോഴിക്കോട്- പാലക്കാട് റൂട്ടില്‍ പെരിന്തല്‍മണ്ണ വരെയാണ് നിലവില്‍ സര്‍വ്വീസ്. ഉച്ചയ്ക്ക് 12, 12:30, 12: 45 സമയങ്ങളില്‍ ബംഗ്ലൂരുവില്‍ നിന്നും പാലക്കാട് തൃശൂര്‍ വഴി കോഴിക്കോട് ബസ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top