തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 10 പേര് മരിച്ചു. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം.
മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേര് മരിച്ചു. അച്ഛനും അമ്മയും 2 മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ഇതിനിടെ, വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ 2 മൃതദേഹം കണ്ടെത്തി. കൂടുതല്‍ ആളുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലന്‍പാറ സ്വദേശി ജോയി ആണ് മരിച്ചത്. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ദാസന്റെ ഭാര്യ ലിസിയാണ് മരിച്ചത്.