തൃശൂര്‍: തട്ടിക്കൊണ്ടുപോയ യുവ സംവിധായകന് നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടക്കരയില് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പോലീസ്. ബുധനാഴ്ച പുലര്‍ച്ചെ പാവറട്ടിയില്‍ വെച്ചായിരുന്നു് മുഖം മൂടി ധരിച്ചെത്തിയ സംഘം നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്. നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
”വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുന്‍ നിര്‍മ്മാതാവ് സി ആര് രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞിരുന്നു.