Latest News

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക

വാഷിംങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിലും കരുതല്‍ തടങ്കലിലും ആശങ്കയുണ്ടെന്ന് അമേരിക്ക. ഇന്ത്യയുടെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ക്കും മേഖലയിലെ അസ്ഥിരതയ്ക്കും ഇടയാക്കും. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും മുമ്പ് അമേരിക്കയോട് ഇന്ത്യ കൂടിയാലോചിച്ചുവെന്ന റിപ്പോര്‍ട്ട് അമേരിക്ക തള്ളിയിയിരുന്നു.

വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും നിയമാനുസൃത ചര്‍ച്ചകള്‍ നടത്തണമെന്നും യുഎസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉറച്ച തീരുമാനമെടുക്കണം. ഇന്ത്യ, പാക് തമ്മിലെ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നത് തുടരും. അതിനിടെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതായും റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top