ഹൈദരാബാദ്: തെലുങ്ക് നടന് മധു പ്രകാശിന്റെ ഭാര്യ ഭാരതി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
സീരിയൽ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജോലിയുമായി തിരക്കിലായത് ഭാരതിയെ അലട്ടിയിരുന്നു. ഇതേക്കുറിച്ച് ഇരുവരും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മധു പ്രകാശ് ബാഹുബലിയില്‍ വേഷമിട്ടിരുന്നു.