വാലന്‍സിയ: വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ലണ്ടനില്‍ നിന്ന് സ്പെയിനിലേക്ക് പോകുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസിലാണ് പുക ഉയര്‍ന്നത്. വിമാനം സ്പെയിനിലെ വാലന്‍സിയയില്‍ ഇറങ്ങാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എമര്‍ജന്‍സി ലാന്റിംഗ് ആവശ്യമായി വന്നത്. കാബിനില്‍ കട്ടിയുള്ള വെളുത്ത പുക പടരുകയായിരുന്നു.
സുരക്ഷിതമായി നിലത്തിറക്കിയ വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വാതില്‍ വഴി യാത്രക്കാരെ പുറത്തെത്തിച്ചു. രണ്ട് സീറ്റ് അപ്പുറത്തുള്ള യാത്രക്കാരെപ്പോലും കാണാനാകാത്ത വിധം പുക ഉയര്‍ന്നിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ഭീതിപ്പെടുത്തുന്ന സിനിമപോലെയാണ് ആ അനുഭവമെന്ന് മറ്റൊരു യാത്രിക പറഞ്ഞു. ബിഎ422 എന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് അറിയിച്ചു.
#BritishAirways #Valencia #EmergencyLanding Still waiting to hear what actually happened on our British Airways flight from LHR to Valencia in which our cabin filled with smoke in the last 10 minutes of flight, had to disembark via emergency chutes. No comms 60 mins and counting! pic.twitter.com/UywuesxHeC
— Gayle Fitzpatrick (@gaylem1978) August 5, 2019