മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാര്‍ ചികിത്സ. റിമാന്‍ഡിലുള്ള ശ്രീറാം കഴിയുന്നത് സൂപ്പര്‍ ഡീലക്സ് റൂമിലാണ്.
ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്ന് ഇന്നലെത്തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വെങ്കിട്ടരാമന്റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിയിരിക്കുകയാണ് പോലീസ്.
ശ്രീറാം വെങ്കിട്ടരാമന് കഴിയുന്ന ആശുപത്രി മുറിയില്‍ എസിയും, ടിവിയും തുടങ്ങി ഹൈ ഫൈ സംവിധാനങ്ങളാണ് ഉള്ളത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ രംഗത്തുള്ള തന്റെ സുഹൃത്തുക്കളായ മറ്റു ഡോക്ടര്‍മാരുടെ എല്ലാ സഹായവും ഈ അവസരത്തില്‍ പ്രയോജനപ്പെടുത്തുകയാണ്.