Kerala

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരന്‍


മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് തടിയൂരാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇന്നലെ വരെ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരന്‍ ആരോപിച്ചു. ശ്രീറാമിനെ പോലുള്ളവര്‍ നാടിന് അപമാനമാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാരത്തില്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ മലപ്പുറത്ത് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top