തിരുവനന്തപുരം:കെ മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായാണ് കെ മുരളീധരനെ വിളിപ്പിച്ചത്. നേമത്ത് കെ മുരളീധരൻ മത്സരിച്ചേക്കും.
ഞായറാഴ്ച കെ മുരളീധരൻ ഡൽഹിയിലേക്ക് പോകും.നേമത്ത് കരുത്തുറ്റ സ്ഥാനാർഥിയെ നിർത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഉമ്മൻചാണ്ടിയുടെ പേര് നേമത്ത് പറഞ്ഞുകേട്ടിരുന്നു. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരനും വ്യക്തമാക്കിയിരുന്നു.