കോഴിക്കോട്: ഓമശ്ശേരിയില്‍ തോക്കു ചൂണ്ടി ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നും പ്രതി പിടിയിലായി. കവര്‍ച്ചക്ക് ശേഷം നാടുവിട്ട ബംഗാള്‍ സ്വദേശി ആലങ്കീര് റഹ്മാന് മണ്ഡല് ആണ് പിടിയിലായത്. ഇയാളെ കൊടുവള്ളിയില്‍ എത്തിച്ചു. കഴിഞ്ഞ മാസം 13 ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.
ബംഗ്ലാദേശ് അതിര്‍ത്തിയായ ബെഷിര്ഹട്ടയില് നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.