തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചത് ശ്രീറാം ആണെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മൊഴി നല്കി.
ഡിസിപി ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി. രക്തസാമ്പിള്‍
ശേഖരിച്ചു. അപകടമുണ്ടാക്കിയ കാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു.
അതേസമയം ശ്രീറാമിനും വഫയ്ക്കുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.