ഗൂഗിള്‍ ആമസോണ്‍ തുടങ്ങിയ കമ്പനികളെ പോലെ ‘ട്രെന്റി’യാകാന്‍ പ്രായമായ ജീവനക്കാരെ ഐബിഎം പിരിച്ചുവിട്ടതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് ഒരു ലക്ഷത്തോളം പേര് പ്രായ വിവേചനത്തിന് ഇരയായി പിരിച്ചുവിടപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ കമ്പനിക്കെതിരായ കേസിന്റെ വിചാരണ വേളയില്‍ മുന്‍ ഉദ്യോഗസ്ഥനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഏകദേശം അഞ്ച് വര്‍ഷത്തിനിടെ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകളെ കമ്പനിയുടെ മുഖച്ഛായ മാറ്റുന്നതിനായി പിരിച്ചുവിട്ടു എന്നാണ് ഐബിഎമ്മിന്റെ മുന്‍ സെയില്‍സ് മാന്‍ ജോനാഥന് ലാങ്ക്ലെ കോടതിയില്‍ പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)