Breaking News

സ്വകാര്യ ബസിന്റെ ഡോർ തലയിലിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം നഗരൂരിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങവെ ഡോർ  തലയിലിടിച്ച്എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിനി ഗായത്രിയാണ്(19) മരിച്ചത്. നഗരൂർ- പാരിപ്പള്ളി റൂട്ടിലോടുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളല്ലുര്‍ ഗായത്രി ഭവനില്‍പരേതനായ ഷാജീസിന്റെയും റീഖയുടേയും മുത്ത മകളാണ്. രാവിലെ 10 മണിയോടെ നഗരുര്‍ -നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടം. വെള്ളല്ലൂരില്‍നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്രഹ്മണ്യംബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു. കോളേജ് ജംഗ്ഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേബസ്സ് ഡോര്‍ അടയ്ക്കാതെ വന്നതുകാരണം ഗായത്രിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേററ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്‌ക്കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top