Latest News

രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റി; നിര്‍മ്മല സീതാരാമന്‍ കഴിവില്ലാത്ത ധനമന്ത്രിയാണ്: രാഹുല്‍ഗാന്ധി


സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്റെ മുഴുവന്‍ വേഗതയിലും വരുന്നതാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top