Breaking News

സുപ്രീംകോടതി ഇടപെടല്‍; ഉന്നാവ് കേസ് ഡല്‍ഹിയിലേക്ക് മാറ്റി

ഉന്നാവ് കേസ് വിചാരണ നടപടികള്‍ ലക്‌നൗവില്‍ ഡല്‍ഹിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്. അഞ്ച് കേസുകളാണ് ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നത്. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ ദിവസവും വാദം കേള്‍ക്കണം. ഈ കേസിന് വേണ്ടി മാത്രം പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വാഹനാപകടക്കേസിന്റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം. പെണ്‍കുട്ടിയ്ക്ക് 25 ലക്ഷംരൂപ അടിയന്തരസഹായമായി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കണം. കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാമെന്നും സുപ്രീംകോടതി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top